Saturday, September 21, 2024
Saudi ArabiaTop Stories

ഇന്ന് ഉച്ചക്ക് കഅബയുടെ നിഴൽ അപ്രത്യക്ഷമാകും; ലോകത്തെവിടെ നിന്നും ആർക്കും ഖിബ്‌ല നിർണ്ണയിക്കാൻ സുവർണ്ണാവസരം

മക്ക: ഞായറാഴ്ച ഉച്ചക്ക് സൂര്യൻ വിശുദ്ധ കഅബക്ക് നേർമുകളിലായി കാണപ്പെടുമെന്ന് നിരീക്ഷകർ വ്യക്തമാക്കി.

മക്കയിലെ മസ്ജിദുൽ ഹറാമിൽ ളുഹർ ബാങ്ക് വിളിക്കുന്ന സമയമായ 12:18 നാണ് സൂര്യൻ കഅബക്ക് നേർമുകളിലായി കാണപ്പെടുക.

വിശുദ്ധ കഅബയുടെ നേർമുകളിൽ 12:18 നു  സൂര്യൻ 90 ഡിഗ്രിയിൽ പ്രത്യക്ഷപ്പെടുന്നതോടെ കഅബയുടെ നിഴൽ പൂർണ്ണമായും അപ്രത്യക്ഷമാകും.

ലോകത്ത് എവിടെ നിന്നും വിശ്വാസികൾക്ക് വിശുദ്ധ കഅബയുടെ ദിശ (ഖിബ് ല) ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ കൃത്യമായി നിർണ്ണയിക്കാൻ ഇന്ന് ഉച്ചക്ക് സാധിക്കും.

ഖിബ്’ല സ്വയം നിർണ്ണയിക്കാൻ സ്വീകരിക്കേണ്ട രീതി താഴെ കൊടുക്കുന്നു.

28 – 05 – 2023 (ഞായർ) സഊദി സമയം ഉച്ചക്കു 12.18 ( ഇന്ത്യൻ സമയം 2.48) ന് കഅബക്കു നേർ മുകളിൽ സൂര്യൻ വരുന്ന സമയമാണ്. അപ്പോൾ കഅബക്ക് തീരെ തന്നെ നിഴലുണ്ടായിരിക്കില്ല. ഈ സമയത്ത് ലോകത്തിന്റെ ഏതു ഭാഗത്തു വെച്ചും ഒരുപകരണത്തിന്റേയും സഹായം കൂടാതെ തന്നെ ഖിബ്’ലയുടെ ദിശ ആർക്കും നിർണ്ണയിക്കാം. വെയിലുള്ള ഒരു സ്ഥലത്ത് വളവില്ലാത്ത ഒരു വടി പോലെയുള്ള എന്തെങ്കിലും നേരെ കുത്തിവെച്ചാൽ ഭൂമിയിൽ പതിയുന്ന അതിന്റെ  നിഴൽ ഒരു രേഖയായി സങ്കല്പിച്ചാൽ ആ രേഖ കൃത്യമായി ഖിബ്’ലക്കു നേരെയായിരിക്കും. ഇങ്ങനെ ഒരു ചാൻസ് ഇനി അടുത്ത ജൂലൈ മാസത്തിലാണ് ലഭിക്കുക. ഈ തിയ്യതി യുടെ ഒന്നോ രണ്ടോ ദിവസം മുമ്പോ പിമ്പോ ആയാലും ഇങ്ങനെ ചെയ്യാവുന്നതാണ്. വീട്ടിലെ ഏതെങ്കിലും മുറികളിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നുവെങ്കിൽ അവിടെയുള്ള ജനലിന്റെ കുത്തനെയുള്ള അഴികളുടെ നിഴൽ നോക്കിയും ഖിബ്’ലയുടെ കൃത്യത ഉറപ്പു വരുത്താം. ചിത്രം കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്