Saturday, November 23, 2024
Saudi ArabiaTop Stories

സൗദി തൊഴിൽ വിസ സ്റ്റാംബിംഗിനു ഫിംഗർ പ്രിന്റ് നിർബന്ധമാക്കാനുള്ള തീരുമാനം നീട്ടി

സൗദി വിസ സ്റ്റാംബിംഗിനു ഫിംഗർ പ്രിന്റ് നടപ്പക്കാനുള്ള തീരുമാനം ബലി പെരുന്നാൾ വരെ നീട്ടിയതായി സൗദി കോൺസുലേറ്റ് അറിയിച്ചു.

ഇത് സംബന്ധിച്ച് സൗദി കോൺസുലേറ്റ് എല്ലാ ഏജൻസികൾക്കും മെസേജ് നൽകിയതായി മുംബൈ മൗലവി ട്രാവൽസ് മാനേജർ അബ്ദുല്ല അറേബ്യൻ മലയാളിയോട് പറഞ്ഞു.

ഈ മാസം 29 ആം തീയതി മുതൽ വി എഫ് എസ്‌ കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് നൽകിയവരുടെ പാസ്പോർട്ടകൾ മാത്രമേ തൊഴിൽ വിസകൾ ഇഷ്യു ചെയ്യാൻ കോൺസുലേറ്റിൽ സ്വീകരിക്കുകയുള്ളൂ എന്ന് നേരത്തെ കോൺസുലേറ്റ് വ്യക്തമാക്കിയിരുന്നു.

തത്ക്കാലത്തേക്കെങ്കികും ബയോ മെട്രിക് ഒഴിവാക്കാനുള്ള തീരുമാനം നിലവിൽ തൊഴിൽ വിസകൾ കൈയിലുള്ള ആയിരങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ അറേബ്യൻ മലയാളിയോട് പറഞ്ഞു.

എന്നാൽ. വിസിറ്റ് വിസക്കാർക്ക് ബയോ മെട്രിക് ആവശ്യപ്പെട്ട് കൊണ്ടുള്ള നടപടിയിൽ ഇത് വരെ മാറ്റം വന്നതായി അറിയില്ല.

വി എഫ് എസ്‌ ത അഷീറ കേന്ദ്രം കേരളത്തിൽ കൊച്ചിയിൽ മാത്രമേ ഉള്ളൂ എന്നത് ആയിരക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നിലവിലെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കിൽ ഓരോ ജില്ലാ ആസ്ഥാനത്തും വി എഫ് എസ്‌ കേന്ദ്രം തുടങ്ങേണ്ടതുണ്ടെന്ന് അൽ റാസ് ട്രാവൽസ് എടക്കരയിലെ റിയാബ് അറേബ്യൻ മലയാളിയോട് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്