ബഹ്രൈനിൽ ആരോഗ്യ മേഖലയിൽ വിദേശികൾക്ക് അവസരം കുറയും
ബഹ്രൈനിൽ ആരോഗ്യ മേഖലയിൽ ഇനി സ്വദേശികളുടെ സാന്നിദ്ധ്യം വർദ്ധിക്കും. ആരോഗ്യ മേഖലയിൽ വരുന്ന ഒഴിവുകളിൽ ഇനി മുതൽ സ്വദേശികൾക്ക് മുഖ്യ പരിഗണന നൽകുന്നതിനുള്ള നിയമ ഭേദഗതി വരുത്താൻ ശൂറ കൗൺസിൽ അംഗീകാരം നൽകിയതോടെയാണു താമസിയാതെ വിദേശികൾക്ക് തൊഴിൽ മേഖലയിലെ അവസരങ്ങൾ കുറയുമെന്ന് തീർച്ചയായത്.
ജോലിക്ക് നിയമിക്കുന്നതിലേക്കാവശ്യമായ ബഹ്രൈനികൾ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകണമെന്നാണു നിയമത്തിലെ ഭേദഗതി.
നിയമ ഭേദഗതി വരുത്താനുള്ള നിർദ്ദേശം നിയമമാക്കി രൂപപ്പെടുത്താൻ സർക്കാരിനു മുന്നിൽ സമർപ്പിക്കുമെന്ന് ശൂറാ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa