ടാക്സിയിൽ കയറുന്ന ഹാജിമാരുടെ ശ്രദ്ധക്ക്
മക്ക: ഹാജിമാർക്ക് സുരക്ഷിതവും ആശ്വാസകരവുമായ യാത്ര ലഭ്യമാകുന്നതിനായി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് എഴ് മാർഗ നിർദ്ദേശങ്ങൾ നൽകി. അവ താഴെ കൊടുക്കുന്നു.
ധാരാളം ആളുകൾ ഉള്ള ടാക്‌സികളിൽ കയറുന്നത് ഒഴിവാക്കുക.
ഡ്രൈവർ അയാളുടെ ജോലി ചെയ്യുന്നതിനിടയിൽ ഡ്രൈവറെ ശല്യപ്പെടുത്തുകയോ ശ്രദ്ധ തിരിക്കുകയോ ചെയ്യാതിരിക്കുക.
ഉപയോക്താവിന്റെ ലക്ഷ്യസ്ഥാനം മുൻകൂട്ടി നിർണ്ണയിക്കുക, എത്തിച്ചേരാൻ എടുക്കുന്ന സമയം അറിയുക,
ലഗേജ് കാറിൽ ഉപേക്ഷിക്കാതിരിക്കുക. കാറിന്റെ വൃത്തി സൂക്ഷിക്കുക. യാത്ര തുടങ്ങുമ്പോൾ ടാക്‌സി മീറ്റർ ഓൺ ആണെന്ന് ഉറപ്പ് വരുത്തുക.
ഇവക്കെല്ലാം പുറമേ യാത്രക്കാരൻ പിൻ സീറ്റിൽ ഇരിക്കണമെന്നും അതോറിറ്റി നിർദ്ദേശിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa