ടൂറിസം മേഖലയിൽ 800 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി സൗദി അറേബ്യ
അടുത്ത 10 വർഷത്തിനുള്ളിൽ സൗദി അറേബ്യ ടൂറിസം മേഖലയിൽ 800 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ കാതിബ് അറിയിച്ചു.
സൗദി അറേബ്യയുടെ ജിഡിപിയിൽ 4.5 ശതമാനവും ടൂറിസം മേഖലയിൽ നിന്നുള്ളതാണ്. 2019 ൽ ഇത് 3% ആയിരുന്നു.
ജിഡിപിയിലേക്ക് 10% വിഹിതം നൽകുക എന്ന വിഷൻ 2030 ലക്ഷ്യം സാക്ഷാത്കരിക്കാനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചൈനീസ് സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരയുന്ന ചരിത്രവും പൈതൃകവും പ്രദാനം ചെയ്യുന്നതിനാൽ സൗദി അറേബ്യ സന്ദർശിക്കാൻ ചൈനീസ് സഞ്ചാരികളോട് മന്ത്രി ആഹ്വാനം ചെയ്തു.
രാജ്യത്തിലെ അഭൂതപൂർവമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം ചൈനീസ് നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa