സൗദി സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച മുന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കി
റിയാദ്: സൗദി സുരക്ഷാ സൈനികൻ മാജിദ് ആയിദ് അൽ ഗാമിദിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച അഞ്ച് ഭീകരരിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി.
അബ്ദുൽ മലിക് ബിൻ ഫഹദ് , മുഹമ്മദ് ബിൻ ഖാലിദ്, മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ എന്നിവരെയാണ് ഞായറാഴ്ച വധശിക്ഷക്ക് വിധേയരാക്കിയത്.
2015 ൽ ആയിരുന്നു സൗദി ജനതയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡ്യൂട്ടിയിലായിരുന്ന മാജിദ് ഗാംദിക്ക് നേരെ 10 ബുള്ളറ്റുകൾ ഉതിർത്തായിരുന്നു അഞ്ച് ഭീകരർ കൊലപാതകം നടത്തിയത്.
തുടർന്ന് ഒരു ഭീകരൻ ഗാംദിയുടെ ദേഹത്ത് ഡീസൽ ഒഴിച്ച് മൃതദേഹം കത്തിക്കുകയും ശേഷം ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു.
പ്രതികളെ അഞ്ച് പേരെയും 48 മണിക്കൂറിനുള്ളിൽ പിടികൂടാൻ സൗദി സുരക്ഷാ വിഭാഗത്തിനായി.
പിഴച്ച ആശയങ്ങളിൽ അകപ്പെട്ടിരുന്ന പ്രതികൾ ഒരു വിശ്വാസിയെ കൊല്ലാൻ യാതൊരു മടി കാണിക്കാതിരുന്നപ്പോഴും സംഭവം ചിത്രീകരിക്കൽ തെറ്റാണെന്ന് പറഞ്ഞ് ഫോട്ടോയെടുക്കുന്നതിൽ നിന്ന് ആദ്യം പിന്മാറിയെന്നും പിന്നീട് ഒരാൾ അത് ഏറ്റെടുത്ത് അക്രമം ചിത്രീകരിച്ചതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa