സാദിയോ മാനെയും സൗദിയിലേക്ക് ?
സെനഗലിന്റെ ബയേൺ മ്യുണിച്ച് സൂപ്പർ താരം സാദിയോ മാനെയും സൗദി ഫുട്ബോൾ ലീഗിലേക്കെന്ന് റിപ്പോർട്ട്.
പ്രമുഖ സൗദി ക്ലബ് അൽ ഇത്തിഫാഖ് ആണ് സൂപർ താരം മാനെയെ വലയിലാക്കാൻ ശ്രമിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റോണാൾഡോയുടെ അൽ നസ് റിലേക്കുള്ള വരവും ബെൻസിമയുടെ ഇത്തിഹാദിലേക്കുള്ള വരവും പ്രമുഖ ലോക ഫുട്ബോൾ താരങ്ങളെ സൗദി ലീഗിലേക്ക് ആകർഷിച്ച് കൊണ്ടിരിക്കുകയാണ്.
അടുത്ത സീസണിൽ പരിശീലകരായും കളിക്കാരായും മുപ്പതോളം പ്രശസ്തർ വിവിധ സൗദി ക്ലബിലേക്കെത്തും എന്നാണ് റിപ്പോർട്ടുകൾ.
തന്റെ വരവ് സൗദി ലീഗിലേക്ക് പ്രമുഖ അന്താരാഷ്ട്ര താരങ്ങളുടെ കടന്ന് വരവിന് പ്രചോദനമാകുമെന്ന് നേരത്ത റോണാൾഡോ ഒരു അഭിമുഖത്തിൽ പറഞ്ഞത് തീർത്തും ശരി വെക്കുന്നതാണ് പുതിയ വാർത്തകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa