പണിയെടുക്കാൻ തയ്യാറല്ല; 7300 സൗദികൾക്കുള്ള സാമൂഹിക സുരക്ഷാ വേതനം നിർത്തി വെച്ചു
റിയാദ്: കഴിഞ്ഞ മാസത്തെ ബാച്ചിലെ 7300 ലധികം ഗുണഭോക്താക്കൾക്ക് സാമൂഹിക സുരക്ഷാ വേതനം വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഇവർ ഹ്യൂമൻ റിസോഴ്സസ് ഫണ്ട് ഓഫർ ചെയ്ത തൊഴിലവസരങ്ങൾ സ്വീകരിക്കാൻ തയ്യാറാകാതിരിക്കുകയും തൊഴിൽ ശാക്തീകരണ ത്തിൽ താത്പര്യമില്ലാത്തവരും ആണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് സമൂഹിക സുരക്ഷാ വേതനം നിർത്തി വെച്ചത്.
വേതനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നവർ 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജോലി ചെയ്യാൻ കഴിവുള്ള ഗുണഭോക്താവ് ജോലി അന്വേഷിക്കാതിരിക്കുകയും അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച തൊഴിൽ പ്ലാറ്റ്‌ഫോമുകളിൽ അപേക്ഷിക്കാതിരിക്കുകയും അല്ലെങ്കിൽ അനുയോജ്യമായ ജോലിസ്വീകരിക്കാതിരിക്കുകയും ചെയ്‌താൽ സാമൂഹിക സുരക്ഷാ വേതനം നിർത്തലാക്കുമെന്നാണ് വ്യവസ്ഥ.
ജോലി ചെയ്യാൻ കഴിവുള്ള എല്ലാ ഗുണഭോക്താക്കളോടും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന പരിശീലനം, യോഗ്യത, തൊഴിലവസരങ്ങൾ എന്നിവയോട് പ്രതികരിക്കാനും സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നിർത്തുന്നത് ഒഴിവാക്കാൻ അംഗീകൃത തൊഴിൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമായ തൊഴിലവസരങ്ങൾക്കായി അപേക്ഷിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa