Friday, November 15, 2024
Saudi ArabiaTop Stories

എട്ട് മിനുട്ട് ഹൃദയം നിലച്ച വനിതാ തീർഥാടകയെ രക്ഷപ്പെടുത്തി

മദീന: എട്ട് മിനിട്ടോളം ഹൃദയം നിലച്ച ഇന്തോനേഷ്യൻ തീർത്ഥാടകയെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിലെ മെഡിക്കൽ ടീം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

മദീന എയർപോർട്ട് റൺവേയിൽ വിമാനം ഇറങ്ങിയ ഉടനെ ആയിരുന്നു തീർത്ഥാടകക്ക് ഹൃദയസ്തംഭനം സംഭവിച്ചത്.

വിമാനം ഇറങ്ങിയ ഉടൻതന്നെ ഒരു തീർത്ഥാടക ബോധരഹിതയായ വിവരം എമർജൻസി മെഡിക്കൽ ടീമിന് ലഭിക്കുകയും ഉടൻതന്നെ മെഡിക്കൽ ടീം സംഭവസ്ഥലത്ത് കുതിച്ചെത്തുകയുമായിരുന്നു.

തുടർന്ന് മെഡിക്കൽ ടീം തീർത്ഥാടകയെ പരിശോധിക്കുകയും അവരുടെ ഹൃദയം നിലച്ചതായി കാണപ്പെടുകയും ചെയ്തതിനെത്തുടർന്ന് തുടർച്ചയായി രണ്ടു തവണ സിപിആർ നൽകുകയും ഹൃദയമിടിപ്പ് പുനസ്ഥാപിക്കുകയുമായിരുന്നു.

പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തീർത്ഥാടകയുടെടെ സ്ഥിതി ഇപ്പോൾ ആശ്വാസകരമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa