സൻആയിൽ നിന്ന് ജിദ്ദയിലേക്ക് ഏഴ് വർഷങ്ങൾക്കു ശേഷം നേരിട്ട് കൊമേഴ്സ്യൽ വിമാനം പറന്നു
യമനിലെ സൻആയിൽ നിന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് ലക്ഷ്യമാക്കി ഏഴു വർഷങ്ങൾക്ക് ശേഷം വീണ്ടും നേരിട്ടുള്ള കൊമേഴ്സ്യൽ വിമാനം പറന്നു.
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്ന യമൻ പൗരന്മാർക്ക് നടപടികൾ എളുപ്പമാക്കാനുള്ള സൗദിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്.
ലോകത്തെ മുഴുവൻ തീർഥാടകർക്കും ഹജ്ജ് യാത്രകൾ സുഗമമാക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സൽമാൻ രാജാവ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, യെമൻ ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും, സമാധാനത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണിത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa