ഹജ്ജ് 2023; പുണ്യസ്ഥലങ്ങളിൽ എൽ പി ജി ഉപയോഗം നിരോധിച്ചു
മക്ക: ഹാജിമാരുടെ തമ്പുകളിലും പുണ്യ സ്ഥലങ്ങളിലെ സർക്കാർ ഏജൻസികളുടെ ഓഫീസുകളിലും എല്ലാ തരം എൽ പി ജി ഉപയോഗവും പ്രവേശനവും നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
ഇന്ന് അഥവാ ജൂൺ 19 തിങ്കൾ (ദുൽഹിജ്ജ 1) മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു.
തീർത്ഥാടകരുടെ തമ്പുകളിൽ തീപിടുത്തം ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
സുരക്ഷാ അധികൃതരുമായി ഏകോപിപ്പിച്ചായിരിക്കും തീരുമാനം നടപ്പാക്കുക. വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ചെറിയവ ഉൾപ്പെടെ എല്ലാത്തരം എൽപിജി സിലിണ്ടറുകളും പിടിച്ചെടുക്കും.
പുണ്യസ്ഥലങ്ങളായ അറഫ, മിനാ, മുസ്ദ്ലിഫ എന്നിവിടങ്ങളിലെല്ലാം നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകൾ നടത്തും. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa