Monday, September 23, 2024
Saudi ArabiaTop Stories

വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് സൗദി; കിരീടവകാശി ഒപ്പ് വെച്ചത് 37 കരാറുകളിൽ

ദേശീയ വ്യാവസായിക വികസന- ലോജിസ്റ്റിക് പ്രോഗ്രാമുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി ഒപ്പ് വെച്ചത് 235 ബില്ല്യൻ റിയാലിൻ്റെ 37 കരാറുകളിൽ. സൈനിക മേഖലയിലെ വൻ ഉടംബടികളും അരാംകോയും സാബികും തമ്മിലുള്ള കരാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഇതോടെ 65 ലധികം നിക്ഷേപ അവസരങ്ങളാണു സ്വകാര്യമേഖലയിൽ തുറന്ന് കിട്ടുന്നതെന്ന് സൗദി ഊർജ്ജ-വ്യവസായിക-മിനെറൽ റിസോഴ്സസ് മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. വ്യവസായ ലോകത്തിൻ്റെ പ്രിയങ്കര നിക്ഷേപ കേന്ദ്രമായി സൗദി മാറും.

2030 ആകുംബോഴേക്കും 1.2 ട്രില്ല്യൻ റിയാൽ നാഷണൽ ഇൻഡസ്റ്റ്രിയൽ ഡെവലപ്മെൻ്റ് ആൻ്റ് ലോജിസ്റ്റിക് പ്രൊഗ്രാം വഴി സൗദിയുടെ സംബദ്ഘടനയിലേക്ക് സംഭാവന ചെയ്യാൻ സാധിക്കുമെന്നാണു പ്രതീക്ഷ. 16 ലക്ഷം തൊഴിലവസരങ്ങളും 700 ബില്ല്യൻ്റെ ആഭ്യന്തര ഉത്പാദനവും 1 ട്രില്ല്യൻ റിയാലിൻ്റെ കയറ്റുമതിയും ഇത് വഴി സാധ്യമാകുമെന്നാണു കണക്ക് കൂട്ടൽ. എനർജി, ഇൻഡസ്റ്റ്രി, മൈനിംഗ്, ലോജിസ്റ്റിക് എന്നീ നാലു സുപ്രധാന ഘടകങ്ങൾ വഴി ആഭ്യന്തര വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കുകയാണു പദ്ധതി ലക്ഷ്യമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്