Thursday, November 14, 2024
Saudi ArabiaTop Stories

സൗദിയിൽ രണ്ട് യമനികളുടെ വധശിക്ഷ നടപ്പാക്കി

റിയാദിൽ ഭീകര സംഘടനയിൽ ചേരുകയും അതിനോട് കൂറുപുലർത്തുകയും നേതാവിനെ അനുസരിക്കുകയും ചെയ്ത രണ്ട് യമനി ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പ്രതികളിൽ ഒരാളായ അബ്ദുൽ റഹ്മാൻ ഫാരിസ്  രാജ്യത്തിനകത്ത് ഭീകരപ്രവർത്തനം നടത്തുന്നതിനായി ഒരു ഭീകരസംഘടന സ്ഥാപിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതായും സംഘടനയുടെ ഘടകങ്ങളെ സഹായിച്ചതായും വ്യക്തമായിരുന്നു.

മറ്റൊരു പ്രതിയായ മുഹമ്മദ് സലാഹ് ഉമർ  രാജ്യത്തിനകത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു തീവ്രവാദ സംഘടനയിൽ ചേർന്നുവെന്നും സൈനിക വാഹനങ്ങളെ ലക്ഷ്യമിടുകയും സുരക്ഷാ, സൈനിക സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും സ്ഫോടനം നടത്താൻ   ശ്രമിച്ചുവെന്നും മന്ത്രാലയം സൂചിപ്പിച്ചു.

പ്രതികൾക്കെതിരെയുള്ള വധശിക്ഷാ വിധി വിവിധ തലങ്ങളിൽ അംഗീകരിക്കപ്പെട്ടതിനാൽ ശനിയാഴ്ച വധശിക്ഷ നടപ്പാക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്