പരിഹാസങ്ങൾ കാര്യമാക്കിയില്ല; 5400 കിലോമീറ്റർ താണ്ടി അർഷദ് ഹജ്ജിന് നടന്നെത്തി
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് പാകിസ്ഥാനിലെ പഞ്ചാബിൽ നിന്ന് നടന്നെത്തിയ സന്തോഷത്തിലാണ് പാക് സ്വദേശിയായ ഉസ്മാൻ അർഷാദ്.
5,400 കിലോമീറ്റർ താണ്ടി അർഷദ് നടത്തിയ വ്യത്യസ്തമായ ഹജ്ജ് യാത്രക്ക് ആറ് മാസവും 13 ദിവസവും ആണ് സമയമെടുത്തത്.
ചൂടുള്ള കാലാവസ്ഥയിൽ നിന്ന് ബലൂചിസ്ഥാനിലെ നല്ല കാലാവസ്ഥയിലേക്കും പിന്നീട് ഇറാനിലെ കൊടും തണുപ്പ് കാലാവസ്ഥയിലേക്കും മാറിയത് തന്റെ നിറം തന്നെ മാറാൻ കാരണമായതായി അർഷദ് പറയുന്നു.
യാത്രയിൽ ചില പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നും ഇറാനിലും യു എ ഇയിലും ഇടക്ക് യാത്ര നിർത്തി വെക്കേണ്ടി വന്നിരുന്നുവെന്നും അർഷദ് പറഞ്ഞു.
തന്റെ ചില സുഹൃത്തുക്കളിൽ നിന്ന് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നെന്നും എന്നാൽ അവ തന്റെ ലക്ഷ്യ പൂർത്തീകരണത്തിനു തടസ്സമായില്ലെന്നും അർഷദ് വ്യക്തമാക്കി. സൗദിയിൽ അർഷദിനു വലിയ സ്വീകരണവും പരിഗണനയുമാണ് ലഭിച്ചത്.
മലയാളിയായ ശിഹാബ് ചോറ്റൂരും മലപ്പുറത്ത് നിന്ന് നടന്ന് ഹജ്ജിനെത്തിയത് അറബ് മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa