തമ്പുകളുടെ നഗരി പ്രാർഥനാ നിർഭരം
മിന: ഹജ്ജിന്റെ ആദ്യ ദിനം അഥവാ യൗമുത്തർവിയയിൽ ശുഭ്രവസ്ത്രധാരികളായ തീർഥാടക ലക്ഷങ്ങൾ മിനായിൽ ഇപ്പോൾ പ്രാർഥനകളിൽ മുഴുകിയിരിക്കുകയാണ്.
മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് 7 കിലോമീറ്റർ വടക്കുകിഴക്കായി മക്കക്കും മുസ്ദലിഫക്കും ഇടയിൽ ആയാണ് മിനാ സ്ഥിതി ചെയ്യുന്നത്.
ഇന്നത്തെ ളുഹർ, അസ്വർ, മഗ്‌രിബ്, ഇശാഅ്, നാളത്തെ ഫജ്ർ നമസ്ക്കാരങ്ങൾ എന്നിവ മിനയിൽ വെച്ച് നിർവ്വഹിക്കുന്ന ഹാജിമാർ നാളെ പുലർച്ചെ മുതൽ ഹജ്ജിലെ പ്രധാന കർമ്മമായ അറഫയിൽ നിൽക്കുന്നതിനായി നീങ്ങും.
നാളെ സൂര്യാസ്തമയത്തോടെ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ അടുത്ത ദിവസം വീണ്ടും മിനായിൽ തിരിച്ചെത്തും.
തുടർന്നുള്ള ദിനങ്ങളിൽ കല്ലേറും, ത്വവാഫും, മുടി നീക്കലും, ബലി അറുക്കലുമടക്കമുള്ള കർമ്മങ്ങളിൽ വ്യാപൃതരാകുകയും ചെയ്യും.
അറഫ ലഭിച്ചാൽ മാത്രമേ ഒരാൾക്ക് ഹജ്ജ് ലഭിക്കുകയുള്ളൂ എന്നതിനാൽ അറഫയിൽ എത്താൻ സാധിക്കാത്ത രോഗികളെപ്പോലും എയർ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അറഫയിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ സൗദി അധികൃതർ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa