യു എ ഇ യിൽ പുതിയ ബാങ്ക് തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശം
യു എ ഇയിലെ പുതിയ ബാങ്ക് തട്ടിപ്പിനെതിരെ പോലീസ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എ റ്റി എം കാർഡ് അപ്ഡേഷൻ ചെയ്യാത്തതിനാൽ ബ്ളോക്കാകുമെന്നും അതൊഴിവാക്കാൻ അവർ തന്ന നംബരിൽ വിളിക്കണമെന്നുമാണു മെസ്സേജിൻ്റെ ഉള്ളടക്കം.
“Dear Customer! Your ATM card will be blocked because you have not got it updated yet in the new year 2019.”If you want your ATM card to work properly, then contact the following numbers: 0589065238, or 0522633476.” എന്നാണു മെസ്സേജ് വരിക. മൊബൈലിലേക്കും വാട്സപ്പിലേക്കും സമാന മെസ്സേജ് അയക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ഒരാൾക്കും എ റ്റി എം കാർഡ് നംബരോ അക്കൗണ്ട് നംബരൊ മറ്റ് വിവരങ്ങളോ കൈമാറരുതെന്ന് പോലീസ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സമാനമായ തട്ടിപ്പ് മെസ്സേജുകളിൽ പെട്ട് അക്കൗണ്ട് വിവരങ്ങൾ നൽകിയ പലരുടെയും അക്കൗണ്ടിലെ പണം ചോർന്ന സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa