സൗദിയിൽ വിദേശികൾക്കും സ്വദേശികൾക്കും ലഭിക്കുന്ന ശരാശരി വരുമാനക്കണക്ക് പുറത്ത് വിട്ട് അധികൃതർ
റിയാദ്: തൊഴിൽ വിപണിയിലെ സൗദി യുവതീ യുവാക്കളുടെയും വിദേശികളുടെയും ശരാശരി വരുമാനക്കണക്ക് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്ത് വിട്ടു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത സൗദികളിൽ 13 ലക്ഷം പേർക്ക് (52%) 5,000 റിയാലിൽ താഴെയാണ് പ്രതിമാസ ശമ്പളം.
പ്രതിമാസം പതിനായിരം റിയാലിനു മുകളിൽ ശമ്പളമുള്ള സൗദികളുടെ എണ്ണം 5.94 ലക്ഷം ( 22%) ആണ്.
78 ലക്ഷം വിദേശികൾ ആണ് തൊഴിൽ വിപണിയിലുള്ളത്. അതിൽ 40 ലക്ഷത്തിലധികം പേർക്കും 1500 റിയാലിൽ താഴെയാണ് പ്രതിമാസ സാലറി.
25 ലക്ഷം വിദേശികൾക്ക് 1500 നും 3000 ത്തിനും ഇടയിൽ ആണ് പ്രതിമാസ സാലറിയെങ്കിൽ 10.16 ലക്ഷം വിദേശികളുടെ സാലറി 3000 റിയാലിനു മുകളിൽ ആണുള്ളത്.
സോഷ്യൽ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്ത സൗദിയിലെ സ്വദേശികളും വിദേശികളും അടങ്ങുന്ന ആകെ തൊഴിലാളികളുടെ എണ്ണം ഒരു കോടി നാല് ലക്ഷം ആണ്. സർക്കാര് മേഖലയിൽ ആകെ 5.9 ലക്ഷം പേർ ജോലി ചെയ്യുമ്പോൾ സ്വകാര്യ മേഖലയിൽ 99 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa