സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി; ഒരു കുട്ടി അധിക നാൾ ജീവിച്ചിരിക്കില്ല
റിയാദ്: സിറിയൻ സയാമീസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്സാനെയും വേർതിരിക്കാനുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയായതായി മെഡിക്കൽ ടീം തലവനും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ: അബ്ദുല്ല റബീഅ അറിയിച്ചു.
കിംഗ് അബ്ദുല്ല ചൈൽഡ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടന്ന ഓപ്പറേഷൻ അഞ്ച് ഘട്ടങ്ങളിലായി ഏഴര മണിക്കൂർ സമയമെടുത്താണ് പൂർത്തിയായത്.
അതേ സമയം ഇരട്ടകളിലെ ഇഹ്സാൻ എന്ന കുട്ടി അധിക നാൾ ജീവിച്ചിരിക്കില്ല എന്നാണ് മെഡിക്കൽ ടീം വിലയിരുത്തുന്നത്. ആന്തരികാവയവങ്ങളുടെ പ്രശ്നങ്ങൾ ആണ് കാരണം.
എന്നാൽ ഇരട്ടകളിലെ ബസ്സാം എന്ന കുട്ടിയുടെ സ്ഥിതി ഏറെ സന്തോഷകരമാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.
കൺസൾട്ടന്റുമാരും മറ്റു വിദഗ്ധരും നഴ്സുമാരും അടക്കം 26 പേരാണ് സൗദി അറേബ്യ സൗജന്യമായി നടത്തുന്ന 58 ആമത് സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ഓപറേഷനിൽ ഭാഗമായത്.
32 മാസം പ്രായവും ആകെ 19 കിലോഗ്രാം തൂക്കവുമുള്ള സയാമീസ് ഇരട്ടകൾ തുർക്കിയിൽ നിന്നാണ് കഴിഞ്ഞ മെയ് 22 ന് റിയാദിലെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa