Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിലെ രണ്ട് പ്രവിശ്യകളിൽ വിവിധ മേഖലകളിൽ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ

മദീന, ജിസാൻ പ്രവിശ്യകളിൽ വ്യത്യസ്ത മേഖലകളിലും പ്രൊഫഷനുകളിലും ശനിയാഴ്ച മുതൽ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

മദീനയിലെ റെസ്റ്റോറന്റ് മേഖലയിൽ 40% ആണ് സൗദിവത്ക്കരണം. ഇതിൽ സർവീസ് നൽകുന്ന റെസ്റ്റോറന്റ്, പാർട്ടികൾക്ക് ഭക്ഷണം നൽകുന്ന റെസ്റ്റോറന്റ്, ഫാസ്റ്റ് ഫുഡ്‌ ഷോപ്പ്, ജ്യൂസ് സെയിൽസ് ഷോപ്പ് എന്നിവ ഉൾപ്പെടും.

കഫേ മേഖലയിൽ 50% സൗദിവത്ക്കരണം ബാധകമാകും. ഐസ്ക്രീം ഷോപ്പ്, കോഫീ ഷോപ്പുകൾ എന്നിവ ഇതിൽപ്പെടും.

ഭക്ഷണ പാനീയങ്ങളുടെ മൊത്ത വ്യാപാര ഔട്ട്ലെറ്റുകൾ 50% സൗദിവത്ക്കരിച്ചു. ഇതിൽ ക്ലീനിംഗ്, ചരക്ക് ലോഡിംഗ് അൺലോഡിങ് തൊഴിലാളികൾ എന്നിവർ ഒഴിവാകും. എന്നാൽ ഇവരുടെ എണ്ണം മൊത്തം തൊഴിലാളികളുടെ ആകെ എണ്ണത്തിന്റെ 20% ത്തിൽ കൂടുതരുത്.

അതേ സമയം മദീന മേഖലയിലെ റെസ്റ്റോറന്റ്, കഫേ മേഖലയിലെ സൗദിവത്ക്കരണ നിബന്ധനയിൽ നിന്ന് കഫ്റ്റീരിയ, കേറ്ററിംഗ്, കേറ്ററിംഗ് കരാറുകാരൻ, കാന്റീൻ, ഫാക്ടറിയിലെ കഫ്റ്റീരിയ, ഓഫീസുകൾ-അശുപത്രികൾ-സ്കൂളുകൾ-ഹോട്ടലുകൾ-അപാർട്ടുമെന്റുകൾ-ഹോട്ടൽ വില്ലകൾ തുടങ്ങിയവക്കുള്ളിലെ റേസ്റ്റോറന്റുകൾ കഫേകൾ എന്നിവ ഒഴിവാകും.

ജിസാൻ പ്രവിശ്യയിൽ താഴെ പരാമർശിക്കുന്ന മേഖലകളിൽ സൗദി വൽക്കരണം 70% ആണ്  നടപ്പിലായത്. പരസ്യ സേവനങ്ങളുടെ സെയിൽസ് ഔട്ട്ലെറ്റുകൾ , ഫോട്ടോഗ്രാഫി സർവീസ് ഔട്ട്ലെറ്റുകൾ, അറ്റകുറ്റപ്പണികൾ നൽകുന്ന ഔട്ട്ലെറ്റുകൾ,  ലാപ്ടോപ്- കമ്പ്യൂട്ടറുകളുടെ സർവീസ് ഔട്ട്ലറ്റുകൾ എന്നിവ ഉൾപ്പെടും. ഇതിൽ ക്ലീനിംഹ്, ലോഡിംഗ് അൺലോഡിംഗ് തൊഴിലാളികൾ ഒഴിവാകും.

ജിസാൻ മേഖലയിൽ മറൈൻ സ്റ്റുവാർഡ്, ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഫിനാൻഷ്യൽ ക്ലാർക്ക്, മറൈൻ എഞ്ചിനീയർ, ഷിപ്പ് സേഫ്റ്റി ടെക്‌നീഷ്യൻ, നാവികൻ, അക്കൗണ്ട് മാനേജർ, കപ്പൽ ട്രാഫിക് കൺട്രോളർ, പോർട്ട് കൺട്രോളർ, മറൈൻ നാവിഗേറ്റർ, മറൈൻ ഒബ്‌സർവർ, എന്നീ 13 പ്രൊഫഷനുകൾ 50% സൗദിവത്ക്കരിക്കും. അതേ സമയം ക്ലീനിംഗ്, ലോഡിങ് അൺലോഡിംഗ് തൊഴിലാളികൾ സൗദിവത്ക്കരണ നിബന്ധനയിൽ നിന്ന് ഒഴിവാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്