35 വർഷത്തെ തടവിനു ശേഷം മാപ്പ് ലഭിച്ച സൗദി പൗരൻ മോചിതനാകുന്നു
ദമാം: ഈസ്റ്റേൺ പ്രൊവിൻസ് ഗവർണ്ണർ പ്രിൻസ് സൗദ് ബിൻ നായിഫിൻ്റെ ശുപാർശ പ്രകാരം കഴിഞ്ഞ 35 വർഷം ജയിൽ ജീവിതം നയിക്കുന്ന സൗദി പൗരൻ മോചിതനാകുന്നു.
തൻ്റെ 18 ആം വയസ്സിൽ മറ്റൊരു സൗദി പൗരനെ വെടി വെച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അബ്ദുല്ല ഹമൂദ് അൽ ഉതൈബിയാണു സൗദി ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട കാരാഗ്രഹ വാസത്തിനു ശേഷം പുറത്തിറങ്ങുന്നത്.
അബ്ദുല്ല ഉതൈബി വധിച്ചയാളുടെ മക്കൾക്ക് പ്രായ പൂർത്തിയാകാത്തതിനാൽ അന്ന് പ്രതിക്രിയയായി വധ ശിക്ഷ നൽകുന്നത് നീട്ടി വെച്ചതായിരുന്നു. പ്രായ പൂർത്തിയായ ശേഷം ഒരു മകൾ പ്രതിക്രിയയായി വധ ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബുദ്ധി വൈകല്യമുള്ള മറ്റൊരു മകൾക്ക് ശരിയായ തീരുമാനം കൈക്കൊള്ളാൻ സാധിക്കാത്തതിനാൽ വധ ശിക്ഷയും തടവും നീണ്ട് പോയി.
മുംബും വധിക്കപ്പെട്ടയാളുടെ കുടുംബവുമായി നിരവധി അനുരഞ്ജന ചർച്ചകൾ നടന്നുവെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈസ്റ്റേൺ പ്രൊവിൻസ് ഗവർണ്ണർ സൗദ് ബിൻ നായിഫ് രാജകുമാരൻ്റെയും അനുരഞ്ജന കമ്മിറ്റിയുടെയും ശ്രമ ഫലമായി വധിക്കപ്പെട്ടയാളുടെ കുടുംബം ദിയ പണം സ്വീകരിച്ച് അബ്ദുല്ല ഉതൈബിക്ക് മാപ്പ് നൽകുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa