Friday, April 11, 2025
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ അസുഖം ബാധിച്ച് മരണപ്പെട്ടു. കൊളത്തൂർ കുറുപ്പത്താൽ കാരാട്ട്‌പറമ്പിൽ താമസിക്കുന്ന പരിയാരത്ത്‌ ബാവ മകൻ ഷമീർബാബുവാണ് മരണപ്പെട്ടത്. 41 വയസ്സായിരുന്നു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പനിയും ചുമയും കാരണം ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

നടപടിക്രമങ്ങളുടെ ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa