ഞായറാഴ്ച സൂര്യൻ കഅബക്ക് മുകളിൽ
മക്ക: ജൂലൈ 16 ഞായറാഴ്ച സൂര്യൻ ക അബക്ക് നേരെ മുകളിൽ ആയി കാണപ്പെടുമെന്ന് ജിദ്ദയിലെ അസ്‌ട്രോണമിക്കൽ സൊസൈറ്റിയുടെ തലവൻ മാജിദ് അബു സഹ്‌റ പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് സൗദി സമയം 12:26:44 (ഹറമിലെ ളുഹർ ബാങ്ക് സമയം) നായിരിക്കും സൂര്യൻ കഅബക്ക് നേരെ മുകളിൽ 90 ഡിഗ്രിയിൽ ആയി വരിക.
ഈ സമയം ഉച്ചനിഴൽ ഇല്ലാതാകുകയും കഅബയുടെ നിഴൽ അപ്രത്യക്ഷമാവുകയും ചെയ്യും.ഈ വർഷം ഈ പ്രതിഭാസം രണ്ടാമത്തെയും അവസാനത്തേതും ആണ്.
കഅബയ്ക്ക് ലംബമായി സൂര്യൻ എന്ന പ്രതിഭാസത്തിന് കാരണം 23.5 ഡിഗ്രി കോണിൽ ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിന്റെ ചെരിവാണ്.
ലോകത്ത് എവിടെ നിന്നും വിശ്വാസികൾക്ക് വിശുദ്ധ കഅബയുടെ ദിശ (ഖിബ് ല) ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ കൃത്യമായി നിർണ്ണയിക്കാൻ ഞായറാഴ്ച ഉച്ചക്ക് സാധിക്കും.
ഖിബ്’ല സ്വയം നിർണ്ണയിക്കാൻ സ്വീകരിക്കേണ്ട രീതി താഴെ കൊടുക്കുന്നു.
16 – 07 – 2023 (ഞായർ) സഊദി സമയം ഉച്ചക്കു 12.26 ( ഇന്ത്യൻ സമയം 2.56) ന് കഅബക്കു നേർ മുകളിൽ സൂര്യൻ വരുന്ന സമയമാണ്. അപ്പോൾ കഅബക്ക് തീരെ തന്നെ നിഴലുണ്ടായിരിക്കില്ല. ഈ സമയത്ത് ലോകത്തിന്റെ ഏതു ഭാഗത്തു വെച്ചും ഒരുപകരണത്തിന്റേയും സഹായം കൂടാതെ തന്നെ ഖിബ്’ലയുടെ ദിശ ആർക്കും നിർണ്ണയിക്കാം. വെയിലുള്ള ഒരു സ്ഥലത്ത് വളവില്ലാത്ത ഒരു വടി പോലെയുള്ള എന്തെങ്കിലും നേരെ കുത്തിവെച്ചാൽ ഭൂമിയിൽ പതിയുന്ന അതിന്റെ നിഴൽ ഒരു രേഖയായി സങ്കല്പിച്ചാൽ ആ രേഖ കൃത്യമായി ഖിബ്’ലക്കു നേരെയായിരിക്കും. ഇങ്ങനെ ഒരു ചാൻസ് ഇനി അടുത്ത വർഷമാണ് ലഭിക്കുക. ഈ തിയ്യതി യുടെ ഒന്നോ രണ്ടോ ദിവസം മുമ്പോ പിമ്പോ ആയാലും ഇങ്ങനെ ചെയ്യാവുന്നതാണ്. വീട്ടിലെ ഏതെങ്കിലും മുറികളിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നുവെങ്കിൽ അവിടെയുള്ള ജനലിന്റെ കുത്തനെയുള്ള അഴികളുടെ നിഴൽ നോക്കിയും ഖിബ്’ലയുടെ കൃത്യത ഉറപ്പു വരുത്താം. താഴെ ചിത്രം നോക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa