ഒമാനിൽ വീണ്ടും മെർസ്-കൊറോണ വൈറസ് ബാധയെന്ന് റിപ്പോർട്ട്
ഒമാനിൽ വീണ്ടും മെർസ്-കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. നാലു പേർക്ക് പുതുതായി വൈറസ് ബാധയുള്ളതായാണു റിപ്പോർട്ടുകൾ പറയുന്നത്.
2012 ൽ സൗദിയിലായിരുന്നു മെർസ് കൊറോണ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. അതേ സമയം ഒമാനിൽ 2013 ലാണു ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനു ശേഷം ഇത് വരെ 18 പേർക്ക് വൈറസ് ബാധിച്ചിരുന്നു. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മനുഷ്യൻ്റെ ശ്വസന വ്യവസ്ഥയെ സാരമായി ബാധിക്കുന്ന ഈ രോഗത്തിൽ നിന്ന് രക്ഷ നേടാനുള്ള പ്രധാന പ്രതിരോധ നടപടി ശുചിത്വമാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa