Sunday, November 24, 2024
Saudi ArabiaTop Stories

കഅബയെ അണിയിച്ച കിസ് വയിൽ സ്വർണ്ണ നൂൽ കോർക്കാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിൽ മലയാളി ദമ്പതികൾ

മക്ക: വിശുദ്ധ കഅബയുടെ ഉടയാടയായ കിസ് വയിൽ സ്വർണ്ണ നൂൽ കോർക്കാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ജിദ്ദയിലെ പ്രവാസികളായ മലപ്പുറം സ്വദേശികളായ നജ്മുദ്ദീൻ മുല്ലപ്പള്ളിയും ഭാര്യ ഹസീനയും.

മക്കയിലെ ഉമ്മുൽ ജൂദ് ഡിസ്ട്രിക്കിലെ കിംഗ് അബ്ദുൽ അസീസ് കിസ് വ ഫാക്ടറിക്കുള്ളിൽ വെച്ചായിരുന്നു നജ്മുദ്ദീനും കുടുംബത്തിനും കിസ് വയിൽ സ്വർണ്ണ നൂൽ കോർക്കാൻ ഭാഗ്യം ലഭിച്ചത്.

കിസ് വ ഫാക്ടറിയോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ സന്ദർശകർക്ക്  കിസ്വയിൽ തുന്നുന്നതിനേർപ്പെടുത്തിയ  സൗകര്യം തങ്ങൾക്ക് ഉപയോഗിക്കാൻ സാധിച്ചത് എങ്ങനെയാണെന്നും നജ്മുദീൻ അറേബ്യൻ മലയാളിയോട് വ്യക്തമാക്കിവ.

http://eservice.gph.gov.sa എന്ന വബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു പെർമിറ്റ് എടുത്താണ് കിസ് വ ഫാക്ടറി സന്ദർശിക്കാൻ സാധിക്കുക.

കിസ് വ ഫാക്ടറി സന്ദർശിക്കുവാനുള്ള സമയം ഞായർ മുതൽ വ്യാഴം വരെഉള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മണിമുതൽ പതിനൊന്നു മണി വരെഉള്ള രണ്ട് മണിക്കൂർ മാത്രമാണ്.

ഗ്രുപ്പ് ആയി കിസ് വ ഫാക്ടറി സന്ദർശിക്കാൻ ചുരുങ്ങിയത് ഒരു ഗ്രുപ്പിൽ 20 പേരെങ്കിലും ഉണ്ടായിരിക്കണം.

സ്വർണ്ണവും വെള്ളിയും ശുദ്ധ പട്ടും ഉപയോഗിച്ച് നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വിലയേറിയ ഉടയാടയായ ക അബയുടെ കിസ് വ  ഫാക്ടറി സന്ദർശിക്കാനും കിസ് വയിൽ കാലിഗ്രാഫികൾ തുന്നിചേർക്കുന്നതിൽ ഭാഗമാകാനുമുള്ള അവസരം നിരവധി വിശ്വാസികൾ വിനിയോഗിക്കാറുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്