Sunday, September 22, 2024
KeralaTop Stories

കരിപ്പൂർ; റൺ വേ ചുരുക്കൽ ആപൽക്കരമായ നീക്കമെന്ന് സമദാനി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ ചുരുക്കൽ ആപൽക്കരമായ നീക്കമെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം പി അബ്‌ദു സമദ് സമദാനി. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സമദാനി ആവശ്യപ്പെട്ടു.

റൺവേ ചുരുക്കുന്നത് കരിപ്പൂരിനെ പിന്നോട്ടടിക്കും. സാങ്കേതികത്വങ്ങളുടെ പേരിൽ കരിപ്പൂരിന് അത്യാഹിതം സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്നും അബ്‌ദു സമദ് സമദാനി ആവശ്യപ്പെട്ടു. കരിപ്പൂർ എയർപോർട്ട് ഉപദേശക സമിതി ചെയർമാനും കൂടിയാണ് സമദാനി.

കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ 2860 മീറ്ററിൽ നിന്ന് 2540 മീറ്ററായാണ് ചുരുക്കുക. സുരക്ഷാ മേഖലയ്ക്ക് സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റൺവേയുടെ നീളം കുറയ്ക്കുന്നത്. നീളം കുറയ്ക്കുന്നതോടെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ കഴിയില്ല. റൺവേയ്ക്കായി സർക്കാർ 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകാത്തതോടെയാണ് നട‌പടി.

ഭൂമി എറ്റെടുക്കാനുള്ള സമയപരിധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിരുന്നു. തുടർ‍ന്ന് റൺവേയുടെ നീളം കുറയ്ക്കാനുളള നടപടിക്രമങ്ങൾ അറിയിക്കാൻ വിമാനത്താവള ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. റൺവേയുടെ നീളം കുറയ്ക്കുന്നത് നിലവിലെ വിമാന സർവീസുകളെ സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ സർവീസ് നടത്തുന്ന എ321 വിമാനങ്ങൾക്കും വൈഡ് ബോഡി വിമാനങ്ങളും ലാൻഡ് ചെയ്യാൻ കഴിയില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്