Tuesday, November 26, 2024
Saudi ArabiaTop Stories

അറബിയറിയാത്തവർക്ക് അറബി പഠിക്കാൻ പദ്ധതി

മദീന: മദീന ഡെവലപ്‌മെന്റ് അതോറിറ്റി, ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച്, അറബി മാതൃഭാഷയല്ലാത്തവർക്കായി ‘ലേൺ അറബിക്’ പ്രോഗ്രാം ആരംഭിച്ചു. 

നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന, ലോകനിലവാരമുള്ള  പാഠ്യപദ്ധതിയിലൂടെ, തദ്ദേശീയരല്ലാത്തവർക്ക് അറബി ഭാഷ പഠിക്കാനുള്ള അവസരം പ്രോഗ്രാം ഒരുക്കുന്നു.

https://elp.iu.edu.sa/ProgramBatch?programTypeId=2 എന്ന വെബ്‌സൈറ്റ് വഴി വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി മുൻകൂർ രജിസ്‌ട്രേഷനിലൂടെയും അപേക്ഷകൾ സമർപ്പിക്കുന്നതിലൂടെയും സൗദി അറേബ്യയിലേക്ക് എൻട്രി വിസ ലഭിച്ച എല്ലാവർക്കും വ്യക്തിഗത പഠന പരിപാടി സർവകലാശാലയിൽ ലഭ്യമാണെന്ന് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അറിയിച്ചു.

മദീനയെ അറബി ഭാഷ പഠിക്കുന്നതിനും സാംസ്‌കാരിക-വിദ്യാഭ്യാസ വിനോദസഞ്ചാരത്തിന് പ്രചോദനം നൽകുന്നതിനും വിജ്ഞാന സംസ്‌കാരം പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭങ്ങളുടെയും ശ്രമങ്ങളുടെയും ഭാഗമായാണ് പരിപാടി ആരംഭിച്ചത്.

ആഴ്ചയിൽ മൊത്തം 15 മണിക്കൂർ എന്ന കണക്കിൽ 6 അക്കാദമിക് ആഴ്ചകളിൽ ആയാണ് ഒരു കോഴ്സ് പൂർത്തിയാക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്