Saturday, November 23, 2024
Saudi ArabiaTop Stories

വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി; കഅബ കഴുകാൻ ഉപയോഗിക്കുന്ന വസ്തുക്കൾ അറിയാം

മക്ക: വിശുദ്ധ ക അബ കഴുകൽ ചടങ്ങ് ഇന്ന് (ബുധൻ) പുലർച്ചെ പൂർത്തിയായി.

സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണ്ണർ പ്രിൻസ് ബദർ ബിൻ സുൽത്വാൻ ബിൻ അബ്ദുൽ അസീസ് ആണ് ക അബ കഴുകൽ ചടങ്ങിനു നേതൃത്വം നൽകിയത്. പ്രമുഖ പണ്ഡിതരും ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ ഭാഗമായിരുന്നു.

ഹിജ്‌റ 8 ആം വർഷം മക്കാ വിജയ സമയം നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ക അബ കഴുകിയതിന്റെ ചര്യ പിൻ പറ്റിയാണ് എല്ലാ വർഷവും ക അബ കഴുകൽ ചടങ്ങ് നടക്കുന്നത്.

ക അബ കഴുകാൻ ഉപയോഗിക്കുന്ന വസ്തുക്കൾ താഴെ പരാമർശിക്കുന്നു.

രണ്ട് വെള്ളി ഗാലനുകളിലായി  40 ലിറ്റർ സംസം വെള്ളം. സംസം വെള്ളം തായിഫ് റോസ് വാട്ടറുമായി കലർത്തിയ മിശ്രിതം. ഉയർന്ന നിലവാരമുള്ള തായ്ഫ് റോസ് ഓയിൽ. ഹറം ഊദ് എണ്ണ. കഅബയുടെ ചുവരുകളിലും തറയിലും സുഗന്ധം പരത്താൻ കസ്തൂരി. 5 ലിറ്റർ കഅബ പെർഫ്യൂമിംഗ് മിശ്രിതം. മികച്ചയിനം ഊദ്. മുന്തിയ പരുത്തി തുണിയുടെ കഷണങ്ങൾ. എന്നിവയാണ് ക അബ കഴുകാൻ ഉപയോഗിക്കുന്നത്.

വിശുദ്ധ ക അബ കഴുകുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്