സൗദിയിലെ 3 പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ ഉഷ്ണതരംഗം അനുഭവപ്പെടും
ഇന്ന് (ബുധനാഴ്ച) സൗദിയിലെ 3 പ്രവിശ്യകളിൽ ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും ഇത് താപനില ഉയർത്താൻ കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നൽകി.
കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച്, മദീന മേഖലയിൽ വൈകുന്നേരം അഞ്ച് മണി വരെ ഉഷ്ണതരംഗം അനുഭവപ്പെടുകയും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യും.
അൽ-അഫ് ലാജ്, അൽ-ഖർജ്, അൽ-സുലൈയിൽ, വാദി അൽ-ദവാസിർ എന്നീ മേഖലകളെ ബാധിക്കുന്ന സമാനമായ തരംഗത്തിന് റിയാദ് പ്രവിശ്യയും സാക്ഷ്യം വഹിക്കും. ഇത് വൈകുന്നേരം അഞ്ച് മണി വരെ 48 ഡിഗ്രി സെൽഷ്യസ് താപനില ഉയർത്താൻ കാരണമാകും.
കൂടാതെ, അൽ-അഹ്സ, അൽ-അദീദ്, ബഖീഖ് എന്നീ പ്രദേശങ്ങളെ ബാധിക്കുന്ന ഒരു ഉഷ്ണ തരംഗത്തിന് ഈസ്റ്റേൺ പ്രൊവിൻസും സാക്ഷ്യം വഹിക്കും. വൈകുന്നേരം അഞ്ച് മണി വരെ അനുഭവപ്പെടുന്ന തരംഗം താപനില 48 ഡിഗ്രി സെൽഷ്യസിൽ എത്തിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa