സൗദിയിൽ അമേരിക്കക്കാരനെ വധശിക്ഷക്ക് വിധേയനാക്കി
റിയാദ് പ്രവിശ്യയിൽ ഇന്ന് – ബുധനാഴ്ച – ഒരു അമേരിക്കൻ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായിൽ സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബിഷോയ് ഷെരീഫ് നാജി നസീഫ് എന്ന അമേരിക്കക്കാനെരെയാണു തൻ്റെ പിതാവിനെ വധിക്കുകയും മറ്റൊരാളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഈജിപ്തുകാരനായ തൻ്റെ പിതാവിനെ മുഖത്തിടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. പ്രതി മയക്ക് മരുന്ന് ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ വിഭാഗം പ്രതി കുറ്റം ചെയതതായി തെളിയിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും കോടതി വിചാരണക്ക് ശേഷം വധ ശിക്ഷ വിധിക്കുകയും ചെയ്തു.
പ്രതിയെ വധശിക്ഷക്ക് വിധേയനാക്കാനുള്ള സ്പെഷ്യൽ കോർട്ടിൻ്റെ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്ച റിയാദിൽ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa