Tuesday, November 26, 2024
KeralaTop Stories

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?

ഒരാളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കേരള പോലീസ് വിശദീകരിക്കുന്നു.

“നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം.

പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന്, സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും.

സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങൾ നഷ്ടമായ ഫോണിൽ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾ നിങ്ങളെ ഓർമിപ്പിക്കുന്നു.

നഷ്ടപ്പെട്ട ഫോൺ CEIR വെബ്സൈറ്റ് വഴി ബ്ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് അടുത്ത പോസ്റ്റിൽ വിശദീകരിക്കുന്നതാണ്.

പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
https://play.google.com/store/apps/details…
കേരള പോലീസിന്റെ തുണ പോർട്ടലിലേയ്ക്കുള്ള ലിങ്ക്👇🏻
https://thuna.keralapolice.gov.in/
Find my device ന്റെ ഗൂഗിൾ പേജിനായുള്ള ലിങ്ക്👇🏻
https://www.google.com/android/find/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്