ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യുന്നത് കൊണ്ട് ലഭിക്കുന്ന അത്ഭുത ഫലങ്ങൾ അറിയാം
പ്രശസ്ത സൗദി കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ഖാലിദ് അൽ-നിംർ ദിവസവും കുറഞ്ഞത് 30 മിനുട്ടെങ്കിലും വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
വ്യായാമം സ്ഥിരമാക്കുന്നത് ധമനികളുടെ സങ്കോചത്തെ ചെറുക്കുമെന്നും കൊറോണറി സ്റ്റെന്റിനുള്ളിലെ ഹാനികരമായ കൊളസ്ട്രോളിനെ മന്ദഗതിയിലാക്കാനും ചെറുക്കാനും സഹായിക്കുമെന്നും അൽ-നിംർ പറഞ്ഞു.
ആഴ്ചയിൽ അഞ്ച് തവണ എന്ന തോതിൽ ദിവസത്തിൽ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.
നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ ഹൃദയമിടിപ്പ് ഉയർത്തുന്ന കായിക പ്രവർത്തനങ്ങൾ പതിവാക്കുന്നതാണുത്തമമെന്ന് ഡോ: ഖാലിദ് പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa