Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ഇനി വിമാനം കാൻസൽ ആയാലും ലഗേജ് നഷ്ടപ്പെട്ടാലും മറ്റും യാത്രക്കാർക്ക് വൻ നഷ്ടപരിഹാരം

ജിദ്ദ: ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻ സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു, അത് 2023 നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും.

ഷെഡ്യൂളിന് മുമ്പായി വിമാനം പുറപ്പെടുകയോ പുറപ്പെടുന്നതിന് കാലതാമസം വരുത്തുകയോ വിമാനങ്ങൾ റദ്ദാക്കുകയോ ഓവർബുക്കിംഗ് കാരണം വിമാനത്തിൽ കയറാൻ വിസമ്മതിക്കുകയോ തരം താഴ്ത്തുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകും. ഈ നഷ്ടപരിഹാരങ്ങളിൽ ചിലത് ടിക്കറ്റ് മൂല്യത്തിന്റെ 150 ശതമാനവും 200 ശതമാനവും വരും.

പുതിയ സിസ്റ്റം പ്രകാരം യാത്രക്കാർക്ക്, ലഗേജ് നഷ്ടപ്പെട്ടാൽ, 6568 റിയാലിന് തുല്യമായ സാമ്പത്തിക നഷ്ടപരിഹാരം ഉറപ്പ് നൽകുന്നു. ലഗേജിന് കേടുപാടുകൾ, തകരാറുകൾ അല്ലെങ്കിൽ കാലതാമസം എന്നിവ ഉണ്ടായാൽ, യാത്രക്കാരന് 6568 റിയാലിൽ കവിയാത്ത സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്.

ടിക്കറ്റ് റിസർവേഷൻ സ്ഥിരീകരിക്കുമ്പോൾ അറിയിക്കാത്ത സ്റ്റോപ്പ് ഓവർ പോയിന്റ് പിന്നീട് ചേർക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും.

ആവശ്യമായ പരിചരണവും പിന്തുണയും നൽകിക്കൊണ്ട് വ്യോമഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിനും അതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ചിട്ടയായതും സുരക്ഷിതവും സുഖപ്രദവുമായ യാത്ര ആസ്വദികുന്നതിനുള്ള യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പുതിയ ക്രമീകരണം ലക്ഷ്യമിടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്