സൗദി ഫാമിലി വിസിറ്റ് വിസ സ്റ്റാംബ് ചെയ്യാൻ വി എഫ് എസിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
സൗദി ഫാമിലി വിസിറ്റ് വിസ സ്റ്റാംബ് ചെയ്യാനായി ബയോമെട്രിക് വിവരങ്ങളും രേഖകളും സമർപ്പിക്കുന്നതിനു വി എഫ് എസ് തഅഷീർ കേന്ദ്രങ്ങളിൽ പോകുന്നവർ പലരും പല കാരണങ്ങൾ കൊണ്ടും മടങ്ങേണ്ടി വരുന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഇത്തരം അവസ്ഥ ഇനിയും ഉണ്ടാകാതിരിക്കാൻ അപേക്ഷകർ താഴെ പറയുന്ന 10 ഡൊക്യുമെൻ്റുകൾ കൈയിൽ കരുതുന്നതിൽ വീഴ്ച വരുത്തരുതെന്ന് എടക്കര അൽ റാസ് ട്രാവൽസ് എം ഡി റിയാബ് അറേബ്യൻ മലയാളിയെ അറിയിച്ചു.
നിർദ്ദിഷ്ട 10 ഡൊക്യുമെന്റുകൾ താഴെ വിവരിക്കുന്നു.
1) VFS ഇൽ അപ്പോയ്ൻമെൻറ് എടുത്തിട്ടുള്ള രേഖ . 2) ഫാമിലി വിസിറ്റ് വിസ കോപ്പി.
3) സ്പോസറുടെ പാസ്പോര്ട്ട് & ഇഖാമാ കോപ്പി 4) വിസ അപ്ലിക്കേഷൻ ഫോം .കമ്പ്യൂട്ടറിൽ നിന്നും പ്രിന്റ് ചെയ്തതായിരിക്കണം
5) ചൂരുങ്ങിയത് 6 മാസം വാലിഡിറ്റിയുള്ള ഒറിജിനൽ പാസ്പോർട്ട്.. അപേക്ഷകനു പ്രസ്തുത പാസ്പോർട്ടിൽ ഏതെങ്കിലും വാലിഡ് ആയ വിസ ഉണ്ടെങ്കിൽ അത് കാൻസൽ ചെയ്യാനുള്ള ഫോമും സമർപ്പിച്ചിരിക്കണം.
6) അപേക്ഷകനു പഴയ പാസ്പോർട്ട് ഉണ്ടെങ്കിൽ അതിൻ്റെ ഒറിജിനൽ കൂടെ സമർപ്പിക്കണം.
7) പാസ്പോര്ട്ട് സൈസ് ഫോട്ടോ വൈറ്റ് ബാഗ്രൗണ്ടിൽ ഉള്ളത് 03 ഫോട്ടോകൾ. ഫോട്ടോ മൂന്ന് മാസത്തിനുള്ളിൽ എടുത്തതായിരിക്കണം.
8) ഇണകളുടെ പേരുകൾ രണ്ട് പേരുടെയും പാസ്പോർട്ടിൽ കൃത്യമായി ചേർത്തിരിക്കണം. പാസ്പോർട്ടിൽ പേരു ചേർക്കാതിരിക്കുകയോ സ്പെല്ലിംഗ് മിസ്റ്റേക് ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ സൗദി എംബസി അറ്റസ്റ്റ് ചെയ്ത ഒറിജിനൽ മാര്യേജ് സർട്ടിഫിക്കറ്റ് /നികാഹ് രേഖ ഹാജരാക്കണം
9) പിതാവിനോ മാതാവിനോ ഉള്ള വിസ ആണെങ്കിൽ അവരുടെ പാസ്സ്പോർട്ടിലുള്ള മുഴുവൻ പേരും ആയിരിക്കണം വിസയിലും സ്പോൺസറുടെ പാസ്പോര്ട്ട് കോപ്പി യിലും ഉണ്ടാകേണ്ടത്. മാറ്റങ്ങൾ ഉണ്ടെങ്കിൽ ബന്ധം തെളിയിക്കുന്ന പ്രൂഫ് ഹാജരാക്കണം.
10) അടുത്ത ബന്ധുക്കൾ അല്ലാത്തവർക്ക് ഉള്ള വിസയാണെങ്കിൽ സ്പോൺസറും അപേക്ഷകനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന പ്രൂഫ് ഹാജരാക്കണം.
മേൽ പരാമർശിച്ചവയിൽ ഒന്ന് മുതൽ നാല് വരെയുള്ളവയുടെ രേഖകളുടെയെല്ലാം കോപ്പി പ്രിന്റ് എടുത്തു കയ്യിൽ വെക്കേണ്ടതാണെന്നും അൽ റാസ് ടൂർസ് ആൻഡ് ട്രാവെൽസ് എം ഡി റിയാബ് ഓർമ്മിപ്പിക്കുന്നു.
ഇവക്കെല്ലാം പുറമെ വി എഫ് എസിൽ പോകും മുമ്പ് സമീപത്തുള്ള ഏതെങ്കിലും ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ട് സംശയ നിവാരണം നടത്തുന്നതും ഉചിതമായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa