സൗദിയിൽ തോന്നിയ പോലെ റോഡ് മുറിച്ച് കടന്നവർക്ക് പിഴ: പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
ജിദ്ദ: സൗദിയിൽ നിശ്ചിത സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നവർക്ക് പിഴ ചുമത്തിയ വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രസ്തുത വാർത്തയോടുള്ള പ്രതികരണത്തിൽ ചില പ്രവാസികൾക്കും ഇത്തരത്തിൽ പിഴ ലഭിച്ചിട്ടുണ്ടെന്ന് അറിയാൻ സാധിക്കുന്നു.
വളരെ തിരക്കേറിയ സീബ്ര ലൈനുകൾ ഇല്ലാത്ത റോഡുകൾ മുറിച്ച് കടന്നവർക്ക് 1000 റിയാൽ വരെ പിഴ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ പ്രവാസികൾ റോഡുകൾ അലക്ഷ്യമായി മുറിച്ച് കടക്കാതിരിക്കാനും നിശ്ചിത സ്ഥലങ്ങളിലൂടേ മാത്രം മുറിച്ച് കടക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
റോഡ് മുറിച്ച് കടക്കുന്നവരെ പിടി കൂടി ഇഖാമ വാങ്ങി ഡീറ്റെയിൽസ് കരസ്ഥമാക്കി പിഴ അബ്ഷിറിൽ അപ്ഡേറ്റ് ചെയ്യുകയാണു ചെയ്യുന്നത്.
രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ റോഡ് അലക്ഷ്യമായി മുറിച്ച് കടന്നവർക്ക് പിഴ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുള്ളതിനാൽ പണം നഷ്ടപ്പെടാതിരിക്കാനെന്നതിലുപരി സ്വന്തം സുരക്ഷ കൂടി കണക്കിലെടുത്ത് പ്രവാസികൾ നിയമം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa