റൊണാൾഡോ കളിച്ച ഡാൻസ് യുനെസ്കോയിൽ വരെ ഇടം നേടിയ ഐറ്റം; വീഡിയോ കാണാം
കഴിഞ്ഞ ദിവസം അൽ ശബാബിനെ തകർത്തതിനു ശേഷം അൽ നസ്ർ ക്യാപറ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ച സൗദി നാടോടി നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ റോണാൾഡോ കളിച്ച അർദ്ദ ഡാൻസിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയകളിൽ സജീവമായി മാറി.
സൗദിയുടെ ദേശീയ ആഘോഷ വേളകളിലും മറ്റും അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും എല്ലാം അവതരിപ്പിക്കുന്ന ഒരു ജനപ്രിയ നൃത്തമാണ് സൗദി അർദ്ദ. ഇത് രാജ്യത്തിന്റെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത് മുൻകാലങ്ങളിൽ യുദ്ധഗാനങ്ങളിൽ ഒന്നായിട്ടായിരുന്നു ആരംഭിച്ചത്.
2015 ഡിസംബറിൽ നമീബിയയിൽ നടന്ന സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ പത്താമത്തെ യോഗത്തിൽ വെച്ഛായിരുന്നു സൗദി അർദ്ദ “നജ്ദി അർദ്ദ – നാടോടി നൃത്തവും ഡ്രമ്മിംഗും” എന്ന പേരിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
സംസ്‌കാരവും ദേശീയ സ്വത്വവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൽമാൻ രാജാവിൻ്റെ പ്രത്യേക താത്പര്യം ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ലോക ശ്രദ്ധ നേടിയ റോണൾഡോയുടെ കഴിഞ്ഞ ദിവസത്തെ അർദ്ദ ഡാൻസ് കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa