സൗദിയിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇൻഷൂറൻസ് ഇല്ലെങ്കിൽ കാമറ വഴി പിടി കൂടും
റിയാദ്: വാഹനങ്ങൾക്ക് വാലിഡ് ആയ ഇൻഷുറൻസ് ഇല്ലാതിരിക്കുന്നത് ഇലക്‌ട്രോണിക് രീതിയിൽ നിരീക്ഷിക്കാനുള്ള തീരുമാനം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി.
അടുത്ത ഒക്ടോബർ ഒന്ന് ഞായറാഴ്ച മുതൽ ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങളെ കാമറ വഴി പിടി കൂടും.
ഇൻഷൂറൻസ് ഇല്ലാത്ത എല്ലാ തരം വാഹനങ്ങളും ഓട്ടോമാറ്റിക് ആയി റോഡിൽ കാമറ വഴി കണ്ടെത്തും.
ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും ട്രാഫിക് അപകടസമയത്ത് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വാഹനങ്ങളുടെ ഇൻഷൂറൻസ് ആക്റ്റീവ് ആയിരിക്കാനും ട്രാഫിക് മന്ത്രാലയം വാഹനങ്ങൾ ഓടിക്കുന്നവരോട് ആഹ്വാനം ചെയ്തു.
വാഹനങ്ങൾക്ക് ഇൻഷൂറൻസ് ഇല്ലെങ്കിൽ 100 റിയാൽ മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa