Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ ഭക്ഷണ മേഖലയിൽ ജോലി ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലങ്കിൽ പോക്കറ്റ് കാലിയാകും

റിയാദ്: റസ്റ്റോറന്റുകൾ അടക്കമുള്ള പൊതു ജനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും പിഴകളും നഗര പാർപ്പിടകാര്യ മന്ത്രാലയം അപ്ഡേറ്റ് ചെയ്തു.

പരിഷ്ക്കരിച്ച നിയമാവലി പ്രകാരം വ്യക്തി ശുചിത്വം കാത്ത് സൂക്ഷിക്കാത്ത തൊഴിലാളികൾക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ചുമത്തും.

സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഏരിയകളെ അഞ്ച് വിഭാഗമായി തരം തിരിച്ച് പിഴകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. 1 മുതൽ 5 വരെ കാറ്റഗറിയിൽ പെടുന്ന സ്ഥാപനങ്ങൾക്ക് 200 , 400,600,800,1000 – റിയാൽ എന്നിങ്ങനെയുള്ള് ഓർഡറിൽ ആയിരിക്കും വ്യക്തി ശുചിത്വം ഇല്ലാതിരുന്നാൽ പിഴ ലഭിക്കുക.

ജോലിക്കിടെ മൂക്ക്, വായ എന്നിവ സ്പർശിക്കൽ, തുപ്പൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന തൊഴിലാളിക്ക് സ്ഥാപനത്തിൻ്റെ ഏരിയാ കാറ്റഗറിയനുസരിച്ച് 400 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ലഭിക്കും.

രോഗ ലക്ഷണങ്ങളോ, ചർമ്മ രോഗങ്ങളോ, മുറിവുകളോ ഉള്ള തൊഴിലാളികൾ ജോലി ചെയ്താലും മേൽ പരാമർശിച്ച പ്രകാരം പിഴ ലഭിക്കും.

ഗ്ളൗസ്, മാസ്ക്, തല മറക്കൽ, യൂണിഫോം എന്നിവ ധരിക്കുന്നതിൽ വീഴ്ച വരുത്തിയാലും വാച്ചോ ആഭരണമോ മറ്റോ ധരിക്കാൻ പാടില്ലാത്ത സ്ഥലത്ത് ധരിച്ചാലും സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും.

സ്ഥാപനത്തിനകത്ത് ഉറങ്ങൽ, പ്രത്യേകം നിശ്ചയിച്ച സ്ഥലത്തല്ലാതെ ഭക്ഷണം കഴിക്കൽ, നിരോധിത സ്ഥലത്ത് പുക വലി, പ്രത്യേകം നിശ്ചയിച്ച സ്ഥലത്തല്ലാതെ തൊഴിലാളിയുടെ വ്യക്തിപരമായ സാധനങ്ങൾ സൂക്ഷിക്കൽ എന്നിവക്കും പിഴ ലഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്