സൗദിയിലേക്ക് തൊഴിൽ വിസ വാങ്ങി പോകാനുദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സൗദിയിലേക്ക് പുതിയ തൊഴിൽ വിസ വാങ്ങി പോകാൻ ഉദ്ദേശിക്കുന്നവർ സ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി ട്രാവൽ മേഖലയിലുള്ളാവർ.
കൂടുതൽ പേരും പണം കൊടുത്ത് വാങ്ങുന്ന ലോഡിംഗ് ആന്റ് അൺലോഡിംഗ് പ്രൊഫഷൻ ഉള്ള വിസ (ആമിൽ ശഹ്ൻ വ തഫ് രീഗ്) നിലവിൽ ഇന്ത്യയിൽ സ്റ്റാംബ് ചെയ്യാൻ സാധിക്കുന്നില്ല എന്നാണ് കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിക്കുന്നത്.
അതേ സമയം അതേ അർത്ഥം വരുന്ന ആമിൽ തൻസീൽ വ തഹ് മീൽ എന്ന പ്രൊഫഷനിലുള്ള വിസ സ്റ്റാംബ് ചെയ്യാൻ സാധിക്കുന്നുണ്ടെന്നും ഖൈർ ബഷീർ അറിയിക്കുന്നു.
അത് പോലെത്തന്നെ ആമിൽ ആദി (ലേനർ) പ്രൊഫഷനിലും വിസ ഇഷ്യു ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് വിസ സ്റ്റാംബ് ചെയ്യാൻ സാധിക്കുന്നില്ല.
ഇവക്ക് പുറമെ ഫ്രീ വിസ വാങ്ങുന്നവർ സൗദി തൊഴിൽ പരീക്ഷ ആവശ്യമുള്ള വിസയാണോ അല്ലയോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.
കാരണം തങ്ങൾക്ക് തീരെ പരിചയമില്ലാത്ത പ്രൊഫഷനിൽ ഉള്ള വിസയാണ് വാങ്ങുന്നതെങ്കിൽ പ്രസ്തുത പ്രൊഫഷനിലെ തൊഴിൽ നൈപുണ്യ പരീക്ഷക്ക് ഹാജരാകുംബോൾ പരാജയപ്പെടാനുള്ള സാധ്യത കൂടുതൽ ആണെന്ന് ഓർക്കുക.
അത് കൊണ്ട് തന്നെ ഫ്രീ വിസകൾ വാങ്ങുന്നവർ തൊഴിൽ പരീക്ഷ ആവശ്യമുള്ള വിസകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. അഥവാ വാങ്ങുകയാണെങ്കിൽ ആ പ്രൊഫഷനിൽ നൈപുണ്യ പരീക്ഷ വിജയിക്കും എന്ന് ഉറപുണ്ടായിരിക്കണമെന്നും ട്രാവൽ മേഖലയിലുള്ളവർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa