സൗദി സിനിമാ തീയേറ്ററുകൾ തുറന്നതിന് ശേഷം 51 ദശലക്ഷം ടിക്കറ്റ് വിൽപ്പനയിലൂടെ നേടിയത് 3 ബില്യൺ റിയാൽ വരുമാനം
റിയാദ് : സൗദി അറേബ്യയിൽ സിനിമാ തിയേറ്ററുകൾ തുറന്നതിന് ശേഷം ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച മൊത്തം വരുമാനം 3 ബില്യൺ റിയാൽ കവിഞ്ഞതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു. ഇതുവരെ 51 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
69 സൗദി സിനിമാ തിയേറ്ററുകളിലെ സീറ്റുകളുടെ എണ്ണം 64,000 കവിഞ്ഞു, 20-ലധികം സൗദി നഗരങ്ങളിലായി ഏഴിലധികം ഓപ്പറേറ്റർമാരുണ്ട്, തിയേറ്ററുകളിലെ ഡിസ്പ്ലേ സ്ക്രീനുകളുടെ എണ്ണം 620-ലധികമായി.
2023 രണ്ടാം പാദത്തിൽ സൗദി സിനിമാ മേഖല 28 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.
വണിജ്യ മന്ത്രാലയത്തിന്റെ സമീപകാല ബിസിനസ് സെക്ടർ ബുള്ളറ്റിൻ അനുസരിച്ച്, രാജ്യത്തെ വാഗ്ദാനമായ സിനിമ, വിനോദം, കല എന്നിവ ഉൾപ്പെടെയുള്ള മേഖലകളുടെ വാണിജ്യ റെക്കോർഡുകളിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa