ചാന്ദ്രയാൻ സൗദിയേയും സ്വാധീനിച്ചു; ഐ എസ് ആർ ഓ യുമായി കരാർ ഒപ്പിടാൻ മന്ത്രി സഭാ തീരുമാനം
നിയോം; ചന്ദ്രയാൻ മിഷനിലൂടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാ കേന്ദ്രമായ ഇന്ത്യയുടെ ഐ എസ് ആർ ഒ യുമായി പരസ്പര സഹകരണത്തത്തിനു കരാർ ഒപ്പിടാൻ സൗദി ഒരുങ്ങുന്നു.
ഇന്ന് നിയോമിൽ സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രി സഭാ യോഗം, ബഹിരാകാശ മേഖലയിൽ സമാധാനപരമായ ആവശ്യങ്ങൾക്ക്, സൗദി സ്‌പേസ് കമ്മീഷനും ഐ എസ് ആർ ഓയുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പ് വെക്കാൻ ഐ ടി ആന്റ് കമ്യൂണിക്കേഷൻ മന്ത്രിയും സൗദി സ്പേസ് കമീഷൻ ഡയറക്ടറുമായി എഞ്ചിനീയർ അബ്ദുല്ല അൽ സവാഹയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ചന്ദ്രൻ്റെ സൗത്ത് പോളിലെ ചാന്ദ്രയാൻ സോഫ്റ്റ് ലാൻ്റിംഗിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ രാജ്യമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയതിലൂടെ ലോകം മുഴുവൻ ഇന്ത്യയെ വളരെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണു നോക്കിക്കാണുന്നത്.
ഇന്ന് ചേർന്ന സൗദി മന്ത്രി സഭാ യോഗം അക്കൗണ്ടിംഗ്, റേഗുലേറ്ററി, പ്രൊഫഷണൽ വർക്ക് മേഖലയിൽ ഇന്ത്യയുമായി പരസ്പര സഹകരണത്തിനു ധാരണാപത്രമുണ്ടാക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa