ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനിൽ പക്ഷിയിടിച്ച് തീപ്പൊരി; അടിയന്തിര ലാന്റിംഗ് നടത്തി
തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തീപ്പൊരി കണ്ടതിനെത്തുടർന്ന് വിമാനം ട്രാബ്സോണിൽ എമർജൻസി ലാന്റിംഗ് നടത്തി.
ബുധനാഴ്ച വൈകുന്നേരം വിമാനം പറന്നുയർന്നയുടൻ വലത് എഞ്ചിന്റെ ഭാഗത്ത് വലിയ ശബ്ദവും നിമിഷ നേരം തീപ്പൊരിയുണ്ടാകുകയുമായിരുന്നു.
തുടർന്ന് പൈലറ്റ് വിമാനം ട്രാബ്സോൺ എയർപോർട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാന്റ് ചെയ്യുകയും ചെയ്തു.
എഞ്ചിനിൽ പക്ഷിയിടിച്ചതായിരുന്നു തീപ്പൊരിക്ക് കാരണമെന്നും തങ്ങളുടെ യാത്രക്കാരുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫ്ലൈ നാസ് അറിയിച്ചു.
തുർക്കിയിൽ, ഫ്ലൈനാസ് വിമാനത്തിൽ പക്ഷിയിടിച്ചതിനെത്തുടർന്ന് എഞ്ചിനിൽ തീപ്പൊരിയുണ്ടാകുകയും എമർജൻസി ലാന്റിംഗ് നടത്തുകയും ചെയ്യുന്നു.വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa