Saturday, November 23, 2024
Saudi ArabiaTop Stories

മൊറോക്കോ ഭൂകമ്പ ബാധിതരെ സഹായിക്കാൻ എയർ ബ്രിഡ്ജിന് സൗദി ഭരണാധികാരികളുടെ ഉത്തരവ്

റിയാദ്: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മൊറോക്കോയിലെ ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിന് എയർബ്രിഡ്ജ് പ്രവർത്തിപ്പിക്കാൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് നിർദ്ദേശം നൽകി.

ദുരിതബാധിതരായ മൊറോക്കൻ ജനതയ്‌ക്കൊപ്പം നിൽക്കാനും അതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമുള്ള രാജാവിന്റെയും കിരീടാവകാശിയുടെയും തീരുമാനത്തിന്റെ ഭാഗമായാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കെഎസ്‌ആർ റിലീഫ് ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ സൗദി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിനെയും സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർ റിലീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും അയക്കുമെന്നും ഡോ. റബീഅ വ്യക്തമാക്കി.

ആറ് പതിറ്റാണ്ടിനുള്ളിൽ മൊറോക്കോ കണ്ട ഏറ്റവും വലിയ ഭൂകംബത്തിൽ ഇത് വരെയായി 2122 പേരരിച്ചതായാണ് റിപ്പോർട്ട്. നുറ് കണക്കിനാളുകൾ ഗുരുതരാവസ്ഥയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്