സൗദി കിരീടാവകാശിയെ സ്വാഗതം ചെയ്ത് ന്യൂഡെൽഹിയിലെ തെരുവുകളിൽ കിരീടാവകാശിയുടെ ചിത്ര സഹിതമുള്ള ബോർഡുകൾ
ഔദ്യോഗിക സന്ദർശനാർത്ഥം ന്യൂഡൽഹിയിലുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സ്വാഗതം ചെയ്തുകൊണ്ട് ന്യൂഡൽഹിയിലെ തെരുവുകളിൽ സ്ഥാപിച്ച ബോർഡുകളുടെ ചിത്രങ്ങൾ അറബ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
കിരീടാവകാശിയുടെ ചിത്രങ്ങൾ സഹിതം ഉള്ള ബോർഡുകളാണ് തെരുവുകളിൽ സ്ഥാപിച്ചിട്ടുള്ളത്.
നേരത്തെ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മർമുവും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചേർന്ന് രാഷ്ട്രപതി ഭവനിൽ കിരീടാവകാശിയെ ഔദ്യോഗികമായി സ്വീകരിച്ചിരുന്നു.
അതേ സമയം ജി20 ഉച്ചകോടിയുടെ വിജയകരമായ പൂർത്തീകരണത്തിനു കിരീടാവകാശി ഇന്ത്യയെ അഭിനന്ദിച്ചു.
“ഇന്ത്യ നന്നായി പ്രവർത്തിച്ചു. നമ്മുടെ രാജ്യങ്ങൾക്കും ജി 20 രാജ്യങ്ങൾക്കും മുഴുവൻ ലോകത്തിനും പ്രയോജനം ചെയ്യുന്ന നിരവധി പ്രഖ്യാപനങ്ങൾ നടന്നു. അതിനാൽ ഞാൻ ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുന്നു, വെൽ ഡൺ. മികച്ച ഭാവി സൃഷ്ടിക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും”. കിരീടാവകാശി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa