Monday, September 23, 2024
Saudi ArabiaTop Stories

ഫാർമസി മേഖലയിൽ സൗദിവത്ക്കരണം വൻ വിജയം: ലക്ഷ്യമിട്ടതിലും 700 ശതമാനം അധികം സ്വദേശികൾക്ക് തൊഴിൽ ലഭിച്ചു

ജിദ്ദ: ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ, ഫാർമസി മേഖലയിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച സൗദിവത്ക്കരണ യജ്ഞം സൗദി യുവാക്കൾക്കും യുവതികൾക്കും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

2020 ൽ 1,266 സൗദി ഫാർമസിസ്റ്റുകളിൽ നിന്ന് 2023 ൽ അവരുടെ എണ്ണം 10,000 ആയി ഉയർന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ഇത് ലക്ഷ്യമിട്ടതിലും 700 ശതമാനം അധികമാണ്.

മന്ത്രാലയത്തിന്റെ ശ്രമങ്ങൾ സ്വകാര്യ മേഖലയുടെ സൗദിവൽക്കരണ പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും തൊഴിൽ വിപണിയെ പിന്തുണയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾക്കും തന്ത്രങ്ങൾക്കും അനുസൃതമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും സഹായകമായി.

ഈ വർഷം സ്വകാര്യ ഫാർമസി മേഖലയിൽ ജോലിയെടുക്കാൻ 1300-ലധികം ഫാർമസിസ്റ്റുകളെ നിയമിക്കുകയും യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്

30 ശതമാനം സൗദിവത്ക്കരണം 7000 റിയാൽ മിനിമം വേതനം എന്ന രീതിയിൽ തുടങ്ങിയായിരുന്നു, ഫാർമസി മേഖലയെ ക്രമേണ സ്വദേശിവൽക്കരിക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം പ്രവർത്തിച്ചത്. .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്