വിദേശികൾക്ക് ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്ന വിസ വരുന്നു
ജിസിസി രാജ്യങ്ങളിലെ വിദേശികൾക്ക് ആറ് അംഗ രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഒരൊറ്റ വിസ സംവിധാനം പരിഗണിക്കുന്നു.
യു എ ഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ ത്വൂഖ് അൽ മരിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതിപെട്ടെന്ന് നടപ്പിലാകുമെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് വിസ രഹിത യാത്ര ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമേ ആസ്വദിക്കൂ. ഈ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ ഓരോ അംഗരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിനുള്ള വിസയ്ക്ക് അപേക്ഷിക്കണം, ചില രാജ്യക്കാർക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
ഏതായാലും പുതിയ വിസ സംവിധാനം നിലവിൽ വന്നാൽ ഗൾഫിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നത് തീർച്ചയാണ്. ഗൾഫ് രാജ്യങ്ങൾക്കും തങ്ങളുടെ ടൂറിസം പദ്ധതികൾ വിജയിക്കാൻ ഇത് സഹായകരമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa