സൗദിയിൽ വിവിധ ഇനം ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനുള്ള ഫീസുകൾ എത്ര? മുറൂറിൻ്റെ വിശദീകരണം കാണാം
ജിദ്ദ: വ്യത്യസ്ത കാറ്റഗറികളിൽ പെട്ട ഡ്രൈവിംഗ് ലൈൻസൻസുകൾ പുതുക്കുന്നതിനുള്ള ഫീസുകൾ സംബന്ധിച്ച സംശയങ്ങൾക്ക് സൗദി ഗതാഗത വകുപ്പ് മറുപടി നൽകി. വിശദമായി താഴെ കാണാം.
പ്രൈവറ്റ് ഡ്രൈവിംഗ് ലൈൻസൻസ്: വാർഷിക ലൈസൻസ് ഫീ, വാർഷിക റിന്യൂവൽ ഫീ, ഡാമേജ് & ലോസ്റ്റ് ഫീ എന്നിവയെല്ലാം 100 റിയാൽ.
പ്രൈവറ്റ് ട്രാൻസ്പോർട്ടേഷൻ ലൈസൻസ്: വാർഷിക ലൈസൻസ് ഫീ, വാർഷിക റിന്യൂവൽ ഫീ എന്നിവക്ക് 200 റിയാൽ, ഡാമേജ് & ലോസ്റ്റ് ഫീ: 100 റിയാൽ.
പ്രൈവറ്റ് ബസ് ഡ്രൈവിംഗ് ലൈസൻസ്: വാർഷിക ലൈസൻസ് ഫീസ്, വാർഷിക റിന്യൂവൽ ഫീസ് എന്നിവക്ക് 200 റിയാൽ ഫീസ്. ഡാമേജ് & ലോസ് ഫീസ്: 100 റിയാൽ.
ടാക്സി ഡ്രൈവിംഗ് ലൈസൻസ്: വാർഷിക ലൈസൻസ് ഫീസ്, വാർഷിക റിന്യവൽ ഫീസ് എന്നിവക്ക് 200 റിയാൽ. ഡാമേജ് & ലോസ് ഫീസ്: 100 റിയാൽ.
പബ്ളിക് ട്രാൻസ്പോർട്ട് ലൈസൻസ്: വാർഷിക ലൈസൻസ് ഫീസ്, വാർഷിക റിന്യൂവൽ ഫീസ് എന്നിവക്ക് 400 റിയാൽ. ഡാമേജ് & ലോസ് ഫീസ്: 100 റിയാൽ.
പബ്ളിക് ബസ് ഡ്രൈവിംഗ് ലൈസൻസ്: വാർഷിക ലൈസൻസ് ഫീസ്, വാർഷിക റിന്യൂവൽ ഫീസ് എന്നിവക്ക് 400 റിയാൽ, ഡാമേജ് & ലോസ് ഫീസ്: 100 റിയാൽ.
മോട്ടോർ സൈക്കിൾ ലൈൻസസ് : വാർഷിക ലൈസൻസ് ഫീ, വാർഷിക റിന്യൂവൽ ഫീസ്, ഡാമേജ് & ലോസ് ഫീസ്: 100 റിയാൽ.
പബ്ലിക് വർക്സ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്: വാർഷിക ലൈസൻസ് ഫീ, വാർഷിക ലൈസൻസ് റിന്യൂവൽ ഫീസ് എന്നിവക്ക് 300 റിയാൽ. ഡാമേജ് & ലോസ് ഫീസ്: 100 റിയാൽ. എന്നിങ്ങനെയാണ് വിവിധ ഇനം ലൈസൻസുകൾ പുതുക്കാനുള്ള ഫീസുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa