സൗദിയിൽ വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാ പരിശോധനക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഫഹ്‌സുദ്ദൗരി
സൗദിയിൽ വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാ പരിശോധനക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ഫഹ്‌സുദ്ദൗരി അറിയിച്ചു.
ഏതു തരം വാഹനമാണെങ്കിലും, പരിശോധനക്ക് പോകുന്നതിന് മുൻപായി തിയതിയും സമയവും ബുക്ക് ചെയ്യണം. http://vi.vsafety.sa എന്ന ഇപ്ലാറ്റഫോം മുഖേന അപ്പോയ്ന്റ്മെന്റ് എടുക്കാം.
വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും, വ്യക്തിപരമായ വിവരങ്ങളും നല്‍കി ഏതിനം പരിശോധനയാണ് വേണ്ടതെന്ന് തെരഞ്ഞെടുത്താണ് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടത്.
വാഹന പരിശോധനക്കായി സമീപിക്കുന്ന മേഖലയും, പരിശോധനാ കേന്ദ്രവും, തീയതിയും, സമയവും തെരഞ്ഞെടുത്തതിന് ശേഷം മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ നല്‍കി അപ്പോയിന്റ്‌മെന്റ് കണ്‍ഫേം ചെയ്യാം.
മുഴുവന്‍ വാഹനങ്ങള്‍ക്കും മുൻകൂട്ടി ബുക്കിംഗ് നിർബന്ധമാണെന്ന് വെഹിക്കിൾ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
