തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അബ്ഥ്വാ രാജകുമാരി അന്തരിച്ചു

റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം അബ്ഥ്വാ ബിൻത് സഊദ് ബിൻ അബ്ദുൽ അസീസ് ആൽ സഊദ് രാജകുമാരി അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.

രാജകുമാരിയുടെ മേലുള്ള മയ്യിത്ത് നമസ്ക്കാരം തിങ്കളാഴ്ച അസ്വർ നമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് നടക്കും.

ആല്ലാഹുവിൻ്റെ കാരുണ്യവും പാപമോചനവും തൃപ്തിയും രാജകുമാരിയുടെ മേൽ വർഷിക്കട്ടേയെന്നും അവരെ സ്വർഗീയാരാമത്തിൽ പ്രവേശിപ്പിക്കട്ടേയെന്നും റോയൽ കോർട്ട് സന്ദേശത്തിൽ പ്രാർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്