തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ജിദ്ദ: മലപ്പുറം വേങ്ങര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് മരിച്ഛു.

ഊരകം ഒ കെ എം നഗർ കാഞ്ഞിരക്കണ്ടൻ കോയക്കുട്ടി (59) യാണ് മരിച്ചത്. ജിദ്ദ മഥ്വാർ ഖദീമിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

നേരത്തെ നെഞ്ച് വേദനയുണ്ടായതിനെത്തുടർന്ന് ഇർഫാൻ ഹോസ്പിറ്റലിൽ ചികിത്സ തേടി റൂമിൽ വിശ്രമത്തിൽ കഴിയവേയായിരുന്നു വീണ്ടും ഹൃദയാഘാതം സംഭവിച്ചത്.ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഐശാബി. മയ്യിത്ത് ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്