എ എഫ് സി ചാംബ്യൻസ് ലീഗിൽ ഗോളുകൾ നേടി ടീമുകളെ ജയിപ്പിച്ച് റൊണാൾഡോയും നെയ്മറും
എ എഫ് സി ചാംബ്യൻസ് ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്റും നെയ്മറിൻ്റെ അൽ ഹിലാലും വിജയം നേടി.
ആദ്യമായി എ ഫ് എസി ചാംബ്യൻസ് ലീഗിൽ കളിക്കുന്ന റൊണാൾഡോയും നെയ്മറും തങ്ങളുടെ രണ്ടാം മത്സരത്തിൽ തന്നെ ഗോളുകൾ നേടി എന്നത് ശ്രദ്ധേയമാണ്.
താജികിസ്ഥാന്റെ ഇസ്തിഖ്‌ലാലിനെതിരെ റൊണാൾഡോ നേടിയ ഒരു ഗോളിന്റെയും ടെലസ്‌ക നേടിയ രണ്ട് കോളുകളുടേയും പിന് ബലത്തിൽ 3 – 1 സ്‌കോറിൽ എന്ന ആധികാരിക വിജയം നേടാൻ അൽ നസ്‌റിനായി.
അതേ സമയം ഇറാൻ ക്ലബ് നസ്സാജി മസന്ദരനെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ ഹിലാൽ തോൽപ്പിച്ചത്. കളിയിൽ നെയ്മർ ഹിലാലിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്യുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ സൗദി ക്ളബ് അൽ ഫൈഹ ഉസ്ബെക്ക് ക്ളബ് പക്തകോറിനെ മടക്കമില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു.
എ എഫ് സി ലീഗിൽ ഇന്ത്യൻ ക്ളബ് മുംബൈ സിറ്റിയുമായി ഒക്ടോബർ 23 നും നവംബർ 6 നും നെയ്മറിന്റെ നേതൃത്വത്തിലുള്ള അൽ ഹിലാൽ ഏറ്റ് മുട്ടുന്ന മത്സരം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുടബോൾ പ്രേമികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa